മാറനല്ലൂരിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ പിടിയിൽ
പൊലീസിനും നാട്ടുകാർക്കും നേരേ ഭീഷണി മുഴക്കിയ സംഘത്തിലെ ആറുപേരാണ് പിടിയിലായത്.
തിരുവനന്തപുരം: മാറനല്ലൂരിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ പിടിയിൽ.പൊലീസിനും നാട്ടുകാർക്കും നേരേ ഭീഷണി മുഴക്കിയ സംഘത്തിലെ ആറുപേരാണ് പിടിയിലായത്. പന്നിയോട് സ്വദേശി ഹരികൃഷ്ണൻ, കരിങ്ങൽ സ്വദേശികളായ സച്ചിൻ, ഡാനി, തൂങ്ങാംപാറ സ്വദേശി വിഷ്ണു, കണ്ടല സ്വദേശി അക്ഷയ് ലാൽ എന്നിവരാണ് പിടിയിലായത്. പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലും തമിഴനാട്ടിലും കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. തിരുവല്ലം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളും കൂട്ടത്തിലുണ്ടായിരുന്നു. ശനിയാഴ്ചയാണ് ബൈക്കുകളിലെത്തിയ ഇരുപതോളം പേർ വരുന്ന സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസിൽ പരാതി നൽകി എന്ന് ആരോപിച്ചായിരുന്നു അക്രമം. സ്ഥലത്തുണ്ടായിരുന്നവർ പേടിച്ചോടിയതോടെ അക്രമികൾ വാഹനങ്ങൾ അടിച്ചു തകർത്തു. പൊലീസ് എത്തിയതറിഞ്ഞ സംഘം പലവഴിക്കായി തിരിഞ്ഞു.
തൂങ്ങാമ്പാറ,അരുമാളൂർ,കണ്ടല തുടങ്ങിയ ഇടങ്ങളിലും ഇവർ പ്രശ്‌നങ്ങൾണ്ടാക്കി.പൊലീസ് എത്തുന്നതിന് മുമ്പേ സ്ഥലം വിട്ട പ്രതികൾ പുലർച്ച വരെ വിവിധ പ്രദേശങ്ങളിൽ ഭീതി പടർത്തി. രാവിലെ അഞ്ചുമണിയോടെ നാരുവാമൂട് നിന്നാണ് ഇവരെ പിടികൂടിയത്. ബാക്കിയുള്ളവർക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
Adjust Story Font
16