''നവകേരള സദസ്സിൽ മുസ്‌ലിം ലീഗിനാണ് ഡിമാൻഡ്''; സി.പി.എമ്മിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍
''കൂടുതൽ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്‍റേത്. പാർലമെന്‍റില്‍ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.''
Vellappally Nateshan
ആലപ്പുഴ: നവകേരള സദസ്സില്‍ മുസ്‍ലിം ലീഗിനാണ് ഡിമാൻഡെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗിനെ എൽ.ഡി.എഫിന്റെ കൂടെനിർത്താനുള്ള മത്സരമാണ് കാണുന്നത്. യു.ഡി.എഫിനോട് ലീഗ് വിലപേശുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇവരോടെല്ലാം എതിർത്ത് തന്നെയാണ് ഇടതുപക്ഷം ഭരണത്തിൽ വന്നത്. അവരെ കൂടെക്കൂട്ടാൻ ഇന്ന് മത്സരിക്കുന്നു. എന്നാൽ, ആ വെള്ളം വാങ്ങി വച്ചാൽ മതിയെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറയുന്നു. അത് ഇടതുപക്ഷത്തിന് അടിയായി. ഇതിന്റെ ആവശ്യം ഇടതുപക്ഷത്തിനു ഉണ്ടായിരുന്നോ?-വെള്ളാപ്പള്ളി ചോദിച്ചു.
യു.ഡി.എഫിനോട് മുസ്‍ലിം ലീഗ് ഇപ്പോൾ വിലപേശുകയാണ്. കൂടുതൽ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്‍റേത്. പാർലമെന്‍റില്‍ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അഭിമാനം ഇല്ലാതെയാണ് ഇടതുപക്ഷം കടന്നുപോകുന്നത്. ഈ നയത്തോട് സാധാരണക്കാരുടെ മനസ്സ് ഇഷ്ടപ്പെടുന്നില്ല. മനസ്സുകൊണ്ട് സാധാരണക്കാർ വെറുക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Summary: "Demand for Muslim League in NavaKerala Sadass": Vellapally Natesan criticizes CPM
Adjust Story Font
16