Quantcast

കരുനാഗപ്പള്ളിയിൽ "സേവ് സിപിഎം" പ്ലക്കാർഡുകളുമായി പ്രകടനം

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ നേരത്തെ സേവ് സിപിഎം പോസ്റ്ററുകൾ പതിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    29 Nov 2024 8:57 AM GMT

കരുനാഗപ്പള്ളിയിൽ സേവ് സിപിഎം പ്ലക്കാർഡുകളുമായി പ്രകടനം
X

കൊല്ലം: സിപിഎം വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനവുമായി ഒരു വിഭാഗം പ്രവർത്തകർ. സേവ് സിപിഎം എന്ന പ്ലക്കാർഡുകളും ഏന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് പ്രകടനം.

നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഎം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനെതിരെയും ആരോപണമുണ്ട്. കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

വിഭാഗീയതയെ തുടർന്ന് നിർത്തിവച്ച സിപിഎം ലോക്കൽ സമ്മേളനങ്ങൾ ആണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിൽ വീണ്ടും നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന നാല് സമ്മേളനങ്ങൾ അലങ്കോലമായി. തൊടിയൂർ, കല്ലേലി ഭാഗം, കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിലാണ് കലാശിച്ചത്.കമ്മിറ്റി അംഗങ്ങളെയും ലോക്കൽ സെക്രട്ടറിയെയും ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ആണ് ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയത്. കുലശേഖരപുരം നോർത്ത് സമ്മേളനം നടത്താൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. സോമപ്രസാദ്, കെ. രാജഗോപാൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാധാമണി എന്നിവരെ പ്രതിനിധികൾ പൂട്ടിയിട്ടു. ആരോപണ വിധേയനെ ലോക്കൽ സെക്രട്ടറി ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുലശേഖരപുരം വെസ്റ്റിലും വലിയ രീതിയിൽ പ്രതിഷേധമുണ്ടായി.

TAGS :

Next Story