ലോക് ഡൗണില്‍ കര്‍ഷകര്‍ക്ക് താങ്ങായി കൃഷി വകുപ്പ്
കർഷകരുടെ ഉത്പന്നങ്ങൾ കൃഷി വകുപ്പ് തന്നെ വാങ്ങുന്നതാണ് കർഷകർക്കൊരു കൈത്താങ്ങ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി
ലോക് ഡൗൺ കാലത്ത് ഏറെപ്രതിസന്ധി നേരിടുന്നവരാണ് കർഷകർ. കർഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടൽ. കർഷകരുടെ ഉത്പന്നങ്ങൾ കൃഷി വകുപ്പ് തന്നെ വാങ്ങുന്നതാണ് കർഷകർക്കൊരു കൈത്താങ്ങ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി. കോവിഡ് രൂക്ഷമായതോടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കുവാനോ ന്യായമായ വിലയോ ലഭിക്കാതെ കർഷകർ പ്രതിസന്ധി നേരിടുകയാണ്. ഇവരെ സഹായിക്കാൻ കോതമംഗലം കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ സിന്ധു വി.പി.യുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
കർഷകർക്കൊരു കൈത്താങ്ങ് എന്ന പേരിലുള്ള പദ്ധതിയിൽ കർഷകരിൽ നിന്ന് കൃഷി വകുപ്പ് ഉത്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യും. എറണാകുളത്തെ വിവിധ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വിപണനം നടക്കുന്നത്. ആദ്യ ലോഡിന്‍റെ ഫ്ലാഗ് ഓഫ് പല്ലാരിമംഗലത്ത് കോതമംഗലം എം.എൽ.എ ആന്‍റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ കൃഷിഭവനും മൈത്രി ഇക്കോ ഷോപ്പും ആദ്യ വിതരണത്തിന് നേതൃത്വം നൽകി.
കപ്പ കർഷകരേയും, പൈനാപ്പിൾ കർഷകരേയും ആണ് പ്രധാനമായും പദ്ധതിയിലൂടെ സഹായിക്കുന്നത്. ആവശ്യമനുസരിച്ച് നേന്ത്രൻ, പൂവൻ, ഞാലിപ്പൂവൻ എന്നിവയും നൽകുന്നുണ്ട്. വാട്സപ്പ് മുഖേന ഓർഡറുകൾ സ്വീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. കോതമംഗലം ബ്ലോക്കിലെ പല്ലാരിമംഗലം, കോതമംഗലം കൃഷിഭവനുകൾക്കാണ് പ്രവർത്തന ചുമതല.
Adjust Story Font
16