Quantcast

വേനലവധി ക്ലാസുകൾ വേണ്ട; കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-04 16:27:01.0

Published:

4 May 2023 1:52 PM GMT

department of public education banned summer class in kerala
X

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ പാടില്ലെന്ന കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ഒരു സ്‌കൂളുകളും ക്ലാസുകൾ നടത്താൻ പാടില്ല. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ക്ലാസുകൾ നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വേനലവധിക്ക് കുട്ടികള്‍ക്കായി സ്കൂളുകള്‍ പഠന ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പക്കാറുണ്ട്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്നാല്‍ പ്രസ്തുത സര്‍ക്കുലര്‍ സംസ്ഥാനത്തെ നിരവധി സ്കൂളുകള്‍ അവഗണിക്കുകയും പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ഉടന്‍ ക്ലാസുകള്‍ തുടങ്ങുകയും ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിലും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.


TAGS :

Next Story