Quantcast

ആരാധനകളെ അപഹസിക്കുന്നത് അപലപനീയം: കെ.എസ് ഹരിഹരനെതിരെ എസ്.കെ.എസ്.എസ്.എഫ്

മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയില്‍ ഇടത്- വലത് രാഷ്ട്രീയ വേദികളില്‍ പലപ്പോഴായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെന്നും യോ​ഗം ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    14 May 2024 10:48 AM GMT

Desecration of worship is condemnable SKSSF against KS Hariharan
X

കോഴിക്കോട്: കോഴിക്കോട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വേദിയില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെതിരായ വിവാദ പരാമർശത്തിൽ ആര്‍എംപി നേതാവ് കെ.എസ് ഹരിഹരനെതിരെ എസ്.കെ.എസ്.എസ്.എഫ്. വേദിയിൽ നിസ്കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത പ്രസ്താവന അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

നിസ്‌കാരം സമയനിഷ്ഠ പാലിച്ച് നിര്‍വഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയില്‍ ഇടത്- വലത് രാഷ്ട്രീയ വേദികളില്‍ പലപ്പോഴായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെന്നും യോ​ഗം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത്.

മത പണ്ഡിതരെയും വിശ്വാസാചാരങ്ങളെയും അവഹേളിക്കുന്ന ആര്‍എംപി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

TAGS :

Next Story