Quantcast

ട്രാന്‍സ്ഫര്‍ ഉത്തരവ് വന്നിട്ടും തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ തുടർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ഉദ്യോഗസ്ഥർ തിരൂരിൽ തന്നെ തുടരുന്നതിനെ കുറിച്ച് മീഡിയവൺ നൽകിയ വാർത്തയെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2024-03-27 03:08:28.0

Published:

27 March 2024 3:00 AM GMT

Tirur RT office
X

മലപ്പുറം: മലപ്പുറം തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ ട്രാൻസ്ഫർ ഉത്തരവ് വന്നിട്ടും ഒരു മാസത്തിലേറെയായി തിരൂരിൽ തന്നെ തുടർന്ന ഉദ്യോഗസ്ഥരെ ട്രാൻസ്ഫറായി സ്ഥലങ്ങളിലേക്ക് മാറ്റി. ഉദ്യോഗസ്ഥർ തിരൂരിൽ തന്നെ തുടരുന്നതിനെ കുറിച്ച് മീഡിയവൺ നൽകിയ വാർത്തയെ തുടർന്നാണ് നടപടി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം ലഭിച്ചത്.

ടാക്സ് വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു 6/02/2024 ന് തിരൂർ ജോയിന്‍റ് ആർടി ഓഫീസിലെ 6 ഓളം ഉദ്യോഗസ്ഥരെ ഒരുമിച്ച് ജില്ലയ്ക്ക് പുറത്ത് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇടപെട്ട് ട്രാൻസ്ഫർ ഉത്തരവിറക്കിയിട്ടും . ഒരു മാസത്തിലേറെയായി അഞ്ചോളം ഉദ്യോഗസ്ഥർ തിരൂർ ജോയിൻ ആർ ടി ഓഫീസിൽ തന്നെ തുടരുകയായിരുന്നു. പകരക്കാരെ നിയമിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ തിരൂരിൽ തന്നെ തുടർന്നിരുന്നത്.

മന്ത്രിയുടെ സ്ഥലംമാറ്റം നടപ്പായില്ലെന്ന് വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതോടെയാണ്. വിഷയത്തിൽ ഉടനടി നടപടി ഉണ്ടായത്. വാർത്ത വന്നതിന് പിന്നാലെ മുഴുവൻ ഉദ്യോഗസ്ഥരോടും ട്രാൻസ്ഫറായ സ്ഥലങ്ങളിലേക്ക് മാറാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു.

സോഫ്റ്റ്‌വെയർ ഡാറ്റ പരിശോധനയിൽ വ്യാപകമായ നികുതിവെട്ടിപ്പ് കണ്ടത്തിയതിനെ തുടർന്ന്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ വ്യാപക നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ഇതേ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

TAGS :

Next Story