Quantcast

'സ്ത്രീകളെ കൊണ്ടുപോയത് 10 ലക്ഷം വാഗ്ദാനം ചെയ്ത്, ആദ്യം കഴുത്തറുത്തത് ലൈല': ക്രൂരത വിവരിക്കാന്‍ കഴിയില്ലെന്ന് പൊലീസ്

നരബലി നടത്തിയാല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് ഷാഫി ഭഗവല്‍ സിങ് - ലൈല ദമ്പതികളില്‍ നിന്ന് വന്‍തുക കൈപ്പറ്റി

MediaOne Logo

Web Desk

  • Updated:

    2022-10-11 12:37:42.0

Published:

11 Oct 2022 10:54 AM GMT

സ്ത്രീകളെ കൊണ്ടുപോയത് 10 ലക്ഷം വാഗ്ദാനം ചെയ്ത്, ആദ്യം കഴുത്തറുത്തത് ലൈല: ക്രൂരത വിവരിക്കാന്‍ കഴിയില്ലെന്ന് പൊലീസ്
X

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയെന്ന പേരില്‍ പ്രതികള്‍ സ്ത്രീകളോട് ചെയ്ത ക്രൂരത വിവരിക്കാന്‍ കഴിയില്ലെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഏജന്‍റ് ഷാഫി സ്ത്രീകളെ കൊണ്ടുപോയത്. കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്താണ് പത്മം, റോസ്‍ലിന്‍ എന്നീ സ്ത്രീകളെ കൊല ചെയ്തത്.

നരബലി നടത്തിയാല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് ഷാഫി ഭഗവല്‍ സിങ് - ലൈല ദമ്പതികളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് റോസ്‍ലിനെയാണ് ഷാഫി ആദ്യം സമീപിച്ചത്. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ജൂണില്‍ റോസ്‍ലിനെ കൂട്ടികൊണ്ടുപോയി. ജൂണ്‍ 6നാണ് അതിക്രൂരമായി റോസ്‍ലിനെ കൊലപ്പെടുത്തിയത്. ഭഗവല്‍ സിങ്ങിന്‍റെ ഭാര്യ ലൈലയാണ് ആദ്യം കഴുത്തറുത്തത്. കൊലയ്ക്ക് മുന്‍പ് ശരീരത്തിലാകെ മുറിവേല്‍പ്പിച്ചു. സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ചു. തുടര്‍ന്ന് മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കി കുഴിച്ചിട്ടു.

നരബലി നടത്തിയിട്ടും ജീവിതത്തില്‍ ഐശ്വര്യമുണ്ടായില്ലെന്ന് ഭഗവല്‍ സിങ് പരാതി പറഞ്ഞതോടെ രണ്ടാമതൊരു നരബലി നടത്തിയാല്‍ എല്ലാം ശരിയാകുമെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് സമാനമായ രീതിയില്‍ സെപ്തംബറില്‍ പത്മത്തെ കൊലപ്പെടുത്തിയത്.

ഏജന്‍റും സിദ്ധനും ഷാഫി തന്നെ

ഏജന്‍റ് ഷാഫി തന്നെയാണ് സിദ്ധനെന്ന പേരില്‍ ഭഗവല്‍ സിങ്ങിനു മുന്‍പില്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. ഷാഫി വ്യാജ പ്രൊഫൈലിലൂടെയാണ് ഭഗവൽ സിങിന് 'സിദ്ധനെ' പരിചയപ്പെടുത്തിയത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് പരിചയം സ്ഥാപിച്ചത്. റഷീദ് എന്ന സിദ്ധനെ കണ്ടാൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. പിന്നീട് സിദ്ധനായി ഭഗവല്‍ സിങ്ങിന്‍റെയും ഭാര്യയുടെയും മുന്നിലെത്തിയത് ഷാഫിയാണ്. ഇരകളെ എത്തിച്ച ഏജന്റായി പ്രവർത്തിച്ചതും ഷാഫി തന്നെ. ഷാഫിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

TAGS :

Next Story