Quantcast

ക്ഷേത്ര പരിസരത്ത് ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ്

പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    20 Oct 2023 5:02 PM

Published:

20 Oct 2023 3:30 PM

ക്ഷേത്ര പരിസരത്ത് ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ്
X

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആർ.എസ്.എസ് ശാഖകളുടെ പ്രവർത്തനത്തിൽ കർശന നിർദേശവുമായി ദേവസ്വം ബോർഡ്. ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും സർക്കുലറിൽ പറയുന്നു.

ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും ക്ഷേത്രങ്ങളിൽ ദേവസ്വം വിജിലൻസ് മിന്നൽ പരിശോധനകൾ നടത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ആർ.എസ്.എസിനെ നിയന്ത്രിക്കാനുള്ള സർക്കുലർ പുറത്തുവരുന്നത്. ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട. എഴുതിയ കടലാസിന്റെ വില പോലും ഈ തീരുമാനത്തിന് ഉണ്ടാകില്ലെന്നും ഇതൊക്കെ ഇതിന് മുമ്പുമുണ്ടായിട്ടുണ്ടെന്നും വി മുരളീധരൻ പ്രതികരിച്ചു.

TAGS :

Next Story