Quantcast

പത്തനംതിട്ടയില്‍ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി ഭക്തർ

എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറിയത്.

MediaOne Logo

Web Desk

  • Updated:

    23 March 2025 8:05 AM

Published:

23 March 2025 7:03 AM

പത്തനംതിട്ടയില്‍ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി ഭക്തർ
X

പത്തനംതിട്ട: പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു ദർശനം നടത്തി ഭക്തര്‍. എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറിയത്. ഷർട്ട് ധരിച്ച് ക്ഷേത്രദർശനം എന്നത് തങ്ങളുടെ ഇഷ്ടമാണെന്ന് യോഗം പ്രവർത്തകർ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു.

തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകം ജീവനക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിതനായ ബാലു എന്ന യുവാവിനെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി എസ് എൻ ഡി പി യോഗം പ്രവർത്തകർ വിലക്ക് ലംഘിച്ച് ഷർട്ട് ധരിച്ച് പത്തനംതിട്ട കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ദേവസ്വം ബോർഡിനു കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറുമെന്നും അനാചാരങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും യോഗം പ്രവർത്തകർ വ്യക്തമാക്കി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തു പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ എതിർക്കാൻ ആരും തയ്യാറായില്ല. പെരുനാട്ടെ 8 എസ്എൻഡിപി ശാഖകളുടെ നേതൃത്വത്തിലാണ് ഷർട്ട് ധരിച്ചു ക്ഷേത്ര പ്രവേശനം നടത്തിയത്.


TAGS :

Next Story