ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനാനുമതി
ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം നടത്താം. ഗുരുവായൂര്‍ നഗരസഭാ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ അനുമതി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചുറ്റമ്പലത്തില്‍ പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാന്‍ അനുവദിക്കും. ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം നടത്താം. ഗുരുവായൂര്‍ നഗരസഭാ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
ശബരിമലയില്‍ കര്‍ക്കടക പൂജകള്‍ക്ക് പ്രതിദിനം 10000 പേര്‍ക്ക് പ്രവേശിക്കാനും അനുമതിയുണ്ട്. നേരത്തെ 5000 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴിയാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത്.
Next Story
Adjust Story Font
16