Quantcast

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പിടി വീഴും; സംസ്ഥാനത്ത് രാത്രികാല വാഹന പരിശോധന പുനരാരംഭിക്കുന്നു

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-04-09 10:18:41.0

Published:

9 April 2022 10:06 AM GMT

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പിടി വീഴും; സംസ്ഥാനത്ത് രാത്രികാല വാഹന പരിശോധന പുനരാരംഭിക്കുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല വാഹന പരിശോധന പുനരാരംഭിക്കാൻ ഡിജിപിയുടെ നിർദേശം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രണ്ട് വർഷമായി ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.

നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിക്കുന്നത്. 625 എണ്ണം ഇതിനോടകം പലയിടത്തായി വച്ചു. തലസ്ഥാനത്ത് 81, എറണാകുളം 62, കോഴിക്കോട് 60. ട്രയൽ റൺ ആരംഭിച്ച് ഈ മാസം തന്നെ ക്യാമറകൾ പ്രവർത്തനം തുടങ്ങും. 250 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. കെൽട്രോണാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

ഹെൽമറ്റ് വച്ചിട്ട് സ്ട്രാപിടാതിരുന്നാൽ പോലും പിഴയടക്കേണ്ടി വരും. വിവിധയിടങ്ങളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ക്യാമറകൾ ഈ മാസം മുതൽ പ്രവർത്തനക്ഷമമാകും. ഹെൽമറ്റ് ഇല്ലാതെ യാത്ര, ശരിയാംവിധം ഹെൽമറ്റ്‌വക്കാതിരിക്കുക, സ്ട്രാപ് ഇടാതിരിക്കുക, നിലവാരമില്ലാത്ത ഹെൽമറ്റ് ധരിക്കുക,പിന്നിലിരുന്നിട്ട് ഹെൽമറ്റ് വക്കാതിരിക്കുക ഇതൊക്കെ തുടർക്കഥയാക്കിയവർക്ക് ഇനി പിടിവീഴും.

ഇരുചക്രവാഹനത്തിൽ രണ്ടിൽകൂടുതൽ പേരുമായുള്ള യാത്ര, മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക, മുൻസീറ്റിൽ ഇരുന്നിട്ട് സീറ്റ് ബൈൽറ്റ് ഇടാതെയിരിക്കുന്നവരെല്ലാം കുടുങ്ങും. എ.ഐ ക്യാമറകൾ നിമലംഘനങ്ങളെല്ലാം ഒപ്പിയെടുത്ത് പിഴ വീട്ടിലെത്തിച്ചുതരും. 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നു വരെ നിയമലംഘനങ്ങൾ പിടികൂടാൻ എ.ഐ ക്യാമറകൾക്കു കഴിയും. എന്നാൽ അമിത വേഗതക്ക് ഈ ക്യാമറകൾ പിഴയിടില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വാഹനപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ കണ്ണുതുറക്കുന്നത്.

TAGS :

Next Story