ലഹരിക്കടിമയായ അക്രമിയെ കീഴ്‌പ്പെടുത്താൻ ജനങ്ങളുടെ സഹായം തേടാം;പൊലീസുകാർക്ക് നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി
കസ്റ്റഡിയിലെടുക്കുന്നവരെ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മുമ്പാകെ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുതെന്നും ഡി.ജി.പി
തിരുവനന്തപുരം:ലഹരിക്കടിമയായ അക്രമിയെ കീഴ്‌പ്പെടുത്താൻ പൊതുജനങ്ങളുടെ സഹായം തേടാമെന്ന് സംസ്ഥാന പൊലീസ് മേധാവി. ലഹരിക്കടിമയായ പ്രതികളെ പിടികൂടുമ്പോൾ പൊലീസുകാർ ചെയ്യേണ്ട കാര്യങ്ങൾ നിർദേശിച്ചുള്ള സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞത്.
കസ്റ്റഡിയിലെടുക്കുന്നവരെ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മുമ്പാകെ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുതെന്നും നിർദേശിച്ചു. ഡോ. വന്ദനാദാസ് ലഹരിക്കടിമയായ പ്രതിയുടെ കയ്യാൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിർദേശം.
കസ്റ്റഡി നടപടി പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം, ആക്രമണ സ്വഭാവമുള്ളവരെ കീഴ്‌പ്പെടുത്തുമ്പോൾ ഉദ്യോഗസ്ഥർ അതിന് സജ്ജരായിരിക്കണം, കസ്റ്റഡിയിലെടുത്ത ഉടൻ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകരുത്, ആവശ്യമെങ്കിൽ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ജാമ്യം നൽകാം എന്നിങ്ങനെയുള്ള നിർദേശങ്ങളും സർക്കുലറിൽ നൽകി.
Next Story
Adjust Story Font
16