Quantcast

'പ്രതികളില്‍ നിന്നും കണ്ടെടുത്ത പണം തിരികെ നൽകണം' ധര്‍മരാജന്‍ കോടതിയിൽ

MediaOne Logo

Web Desk

  • Updated:

    2021-06-08 15:06:06.0

Published:

8 Jun 2021 2:45 PM GMT

പ്രതികളില്‍ നിന്നും കണ്ടെടുത്ത പണം തിരികെ നൽകണം ധര്‍മരാജന്‍ കോടതിയിൽ
X

കൊടകര കവര്‍ച്ച കേസിലെ പ്രതികളില്‍ നിന്നും കണ്ടെടുത്ത പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. പണം തന്റെയും സുനിൽ നായികിന്റേതും ആണെന്ന് ധർമരാജൻ ഹരജയിലൂടെ അറിയിച്ചു. ബിസ്സിനസ് ആവശ്യത്തിനുള്ള പണമാണ് കവര്‍ച്ച ചെയ്തതെന്നും ഹരജിയിലുണ്ട്.

കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയിൽ മൂന്ന് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ തൻ്റെയും 25 ലക്ഷം രൂപ സുനിൽ നായിക്കിൻ്റെ തുമാണെന്നാണ് ഹർജിയിൽ പറയുന്നത്. ബിസിനസ്സ് ആവശ്യവുമായി ബന്ധപ്പെട്ട പണമാണ് കവർച്ച ചെയ്തത്. കവര്‍ച്ചക്കാരില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി നാല്‍പത് ലക്ഷം തിരികെ കിട്ടണമെന്നാണ് ഹരജിയിലെ ആവശ്യം. പ്രതികള്‍ കവര്‍ച്ച പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കമുള്ളവ വാങ്ങിയിട്ടുണ്ട്. പോലിസ് കണ്ടെടുത്ത ഈ വസ്തുക്കളുടെ മൂല്യം കൂടി ഉള്‍പ്പെടുത്തി ഒരു കോടി നാല്‍പത് ലക്ഷം രൂപ തിരികെ നൽകാൻ നടപടി എടുക്കണം,.

ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിലാണ് ധര്‍മരാജന്‍ ഹരജി നല്‍കിയത്. കാറിൽ മൂന്നര കോടി രൂപ ഉണ്ടായിരുന്നെങ്കിലും 25 ലക്ഷം രൂപയുള്ള വിവരം മാത്രമേ ഡ്രൈവർ ഷംജീറിനുണ്ടായിരുന്നുള്ളൂ. ഇതിനാലാണ് 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടെന്ന പരാതി നൽകിയത്. പണം കൊണ്ടു പോയ കാർ ഷംജീറിൻ്റെ താണെന്നും ഇതും തിരികെ നൽകാനുള്ള നടപടി വേണമെന്നും ഹർജിയിൽ പറയുന്നു. പണം ബി ജെ പി യുടേതാണെന്ന ആരോപണത്തിനിടയിലാണ് പണത്തിൽ അവകാശമുന്നയിച്ച് ധർമ്മരാജൻ കോടതിയെ സമീപിച്ചത്

TAGS :

Next Story