സൂര്യനെല്ലി കേസില്‍ പ്രതി ധര്‍മ്മരാജന് ജാമ്യം
ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്
സൂര്യനെല്ലി കേസിലെ പ്രതി എസ്. ധർമ്മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. ധർമരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൂട്ട ബലാത്സംഗ കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധർമരാജൻ. ജാമ്യമോ പരോളോ അനുവദിച്ചാൽ ധർമരാജൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്.
2005ൽ ജാമ്യത്തിലിറങ്ങിയ ധർമരാജൻ ഏഴ് വർഷത്തോളം ഒളിവിൽ പോയിരുന്നു. പിന്നീട്, 2013 ഫെബ്രുവരിയിൽ കർണാടകയിൽ നിന്നാണ് ധർമരാജൻ അറസ്റ്റിലായത്. ധർമരാജനെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലിൽ നിലവിൽ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. 1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലിക്കേസിന് ആസ്പദമായ പീഡനം നടന്നത്.
Adjust Story Font
16