പുതുപ്പളളിയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് എം വി ഗോവിന്ദൻ
ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു.
തൃശ്ശൂർ: പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടലെന്നും ഇല്ലാത്ത പക്ഷം എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും അദ്ദേഹം പ്രതികരിച്ചു.
സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും ഗോവിന്ദൻ പറഞ്ഞു. ഇളക്കിമറിച്ച പ്രചാരണം കൊണ്ട് പരമാവധിപേരെ പോളിംഗ് ബൂത്തിൽ എത്തിച്ച മുന്നണികൾക്കിനി കൂട്ടിക്കിഴിച്ച് പ്രതീക്ഷകൾ രേഖപ്പെടുത്തിവക്കുന്ന രണ്ട് ദിനങ്ങൾ. 182 ബൂത്തുകളെ ഇരുപത് മേഖലകളായി തിരിച്ച് കൃത്യമായ ആസൂത്രണത്തോടെയുള്ള ശ്രമങ്ങളായിരുന്നു എൽ.ഡി.എഫ് നടത്തിയത്. പുതുപ്പള്ളിയുടെ പ്രാദേശിക വിസനമുയർത്തി സംവാദത്തിനുള്ള വെല്ലുവിളി. വികസനമെന്നത് അവസാനം വരെ നിലനിർത്തിയ എൽ.ഡി.എഫ് ഉമ്മൻ ചാണ്ടി വികാരത്തെ മറികടക്കാൻ ചികിത്സാ വിവാദത്തെ ഇടക്കിടക്ക് ചർച്ചയാക്കി.അവസാന നാളിലും ഇതേ ചൊല്ലി ഉയർന്ന വാദ പ്രതിവാദങ്ങളിൽ നിന്നത് വോട്ട് നോക്കിയായിരുന്നു.യു.ഡി.എഫിനൊപ്പം നിൽക്കുന്ന പരമ്പരാഗത സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് വിയിരുത്തൽ. അതുവഴി കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം കയ്യിലാകുമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്.
Adjust Story Font
16