Quantcast

പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകുന്നത് തടഞ്ഞോ? സർക്കാർ-ഗവർണർ തർക്കത്തിൽ ആറു ചോദ്യങ്ങളുമായി ചെന്നിത്തല

ഗവർണറുടെ പ്രസ്താവന തെളിയിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും മുൻ പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2021-12-31 08:44:26.0

Published:

31 Dec 2021 5:00 AM GMT

പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകുന്നത് തടഞ്ഞോ? സർക്കാർ-ഗവർണർ തർക്കത്തിൽ ആറു ചോദ്യങ്ങളുമായി ചെന്നിത്തല
X

സർക്കാർ -ഗവർണർ തർക്കം ഗൗരവമുള്ളതാണെന്നും ഗവർണറുടെ പ്രസ്താവന തെളിയിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകുന്നത് തടഞ്ഞോയെന്നതടക്കം ആറു ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ:

1. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?

2. ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?

3. വൈസ് ചാൻസിലർ, ഗവർണ്ണറുടെ നിർദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?

4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

6. ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ സമ്മതം കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

എന്നാൽ രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ മറുപടി. തെറ്റായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചതെന്നും നടപടിയിൽ സർക്കാരിന് ഒരു റോളുമില്ലെന്നും ഓണററി ബിരുദം നൽകൽ സർവകലാശാലയുടെ സ്വയംഭരണാവകാശമാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

Did you stop giving Honorary D Lit to the President? Chennithala with six questions in the government-governor dispute

TAGS :

Next Story