Quantcast

മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിട്ടില്ല, സ്പീക്കറാക്കാനുള്ള പാർട്ടി തീരുമാനം പൂർണ്ണമനസോടെ അംഗീകരിച്ചു: എ.എൻ ഷംസീർ

രാഷ്ട്രീയക്കാരുടെ ബന്ധുക്കളാകുന്നത് നിയമനങ്ങൾക്ക് അയോഗ്യതയല്ലെന്നും തന്റെ ഭാര്യക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിന്നിട്ടും നിയമനകാര്യം വിവാദമാക്കിയെന്നും സ്പീക്കർ

MediaOne Logo

Web Desk

  • Updated:

    2022-09-23 11:47:22.0

Published:

23 Sep 2022 10:46 AM GMT

മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിട്ടില്ല, സ്പീക്കറാക്കാനുള്ള പാർട്ടി തീരുമാനം പൂർണ്ണമനസോടെ അംഗീകരിച്ചു: എ.എൻ ഷംസീർ
X

രണ്ടാം പിണറായി മന്ത്രിസഭയിൽ താൻ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും സ്പീക്കറാക്കാനുള്ള സിപിഎം തീരുമാനം പൂർണ്ണമനസോടെ അംഗീകരിക്കുകയായിരുന്നുവെന്നും എ എൻ ഷംസീർ. മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബന്ധുനിയമന വിവാദങ്ങളിലും സ്പീക്കർ പ്രതികരിച്ചു. രാഷ്ട്രീയക്കാരുടെ ബന്ധുക്കളാകുന്നത് നിയമനങ്ങൾക്ക് അയോഗ്യതയല്ലെന്നും തന്റെ ഭാര്യക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിന്നിട്ടും നിയമനകാര്യം വിവാദമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെകെ രാഗേഷിന്റെ ഭാര്യയായെന്നത്‌ പ്രിയാ വർഗീസിന്റെ അയോഗ്യതയാണോയെന്നും അദ്ദേഹം ചോദിച്ചു. വിവാദങ്ങളിലേക്ക് വീട്ടിലിരിക്കുന്നവരുടെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഭരണഘടനകാര്യങ്ങൾ നന്നായി അറിയുന്നയാളാണ് അദ്ദേഹമെന്നും സ്പീക്കർ പറഞ്ഞു. സർക്കാരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു. കെ റെയിലിന്റെ കാര്യത്തിൽ ജനങ്ങളെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിച്ചുവെന്നും പദ്ധതി കേരളത്തിന്റെ ഭാവി വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



Didn't expect ministership, wholeheartedly accepted party's decision to make speaker: AN Shamseer

TAGS :

Next Story