ഡീസൽ ചോർച്ച; എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിലേക്ക് ബഹുജന മാർച്ച്, പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യം
എച്ച്പിസിഎൽ ഡീസൽ ചോർച്ചയിൽ കോർപറേഷൻ ആരോഗ്യ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിലേക്ക് സർവകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്. ഡീസൽ ചോർച്ചയുണ്ടായ പശ്ചാത്തലത്തിൽ പരിസരവാസികൾക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. പ്ലാന്റ് അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, എച്ച്പിസിഎൽ ഡീസൽ ചോർച്ചയിൽ കോർപറേഷൻ ആരോഗ്യ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. സമീപവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. പ്രദേശവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.
Next Story
Adjust Story Font
16