Quantcast

മുഹമ്മദെന്ന് സംശയിച്ച് ഒരു വൃദ്ധനെ തല്ലിക്കൊല്ലാവുന്ന വിധം രാജ്യത്ത് ആരും സുരക്ഷിതരല്ല-എം.എ ബേബി

''ആർ.എസ്.എസ് മേധാവിത്വം മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും ആക്ടിവിസ്റ്റുകൾക്കും മാത്രമല്ല അപകടകരമാവുന്നത്. അഴിച്ചുവിട്ടിരിക്കുന്ന വേട്ടപ്പട്ടികൾ അവർക്ക് ആവുന്ന എല്ലാവരുടെയുംമേൽ ചാടിവീഴും.''

MediaOne Logo

Web Desk

  • Published:

    22 May 2022 1:51 PM GMT

മുഹമ്മദെന്ന് സംശയിച്ച് ഒരു വൃദ്ധനെ തല്ലിക്കൊല്ലാവുന്ന വിധം രാജ്യത്ത് ആരും സുരക്ഷിതരല്ല-എം.എ ബേബി
X

തിരുവനന്തപുരം: ഈ രാജ്യത്ത് ജനാധിപത്യവാദം മുൻകൈ നേടുന്നതിലൂടെ മാത്രമേ ഓരോ മനുഷ്യരും സുരക്ഷിതരാകൂവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആർ.എസ്.എസ് മേധാവിത്വം മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും ആക്ടിവിസ്റ്റുകൾക്കും മാത്രമല്ല അപകടകരമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നീമുച്ചിൽ മാനസിക വെല്ലുവിളി നേരിടുന്ന 65കാരനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ ഇന്നലെ നടന്ന ഒരു കൊലപാതകം ഇന്ത്യയുടെ പോക്ക് എങ്ങോട്ടെന്ന് കാണിക്കുന്നതാണ്. കൊല്ലപ്പെട്ടത് അറുപത്തിയഞ്ചു വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന ബൻവാരിലാൽ ജെയിൻ. ബി.ജെ.പി നേതാവായ ദിനേഷ് കുഷ്‌വാഹ ഈ വൃദ്ധനെ ആവർത്തിച്ചു തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. മർദനമേറ്റ ബൻവാരിലാൽ ജെയിൻ മരിച്ചു. കൊലപാതകത്തിന് മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മുസ്‌ലിമാണെന്ന സംശയത്താലാണ് ഈ വൃദ്ധനെ തല്ലിക്കൊന്നതെന്നതാണ് നമ്മെ എല്ലാവരെയും ആശങ്കാകുലരാക്കുന്നത്-ഫേസ്ബുക്ക് കുറിപ്പിൽ എം.എ ബേബി.

ഇന്ത്യയിൽ ഭൂരിപക്ഷമത വർഗീയവാദം നേടിയ മേധാവിത്വം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും അപകടകരമാകുന്നത് ഇങ്ങനെയാണ്. മുഹമ്മദ് എന്ന് സംശയിച്ച് പ്രതിരോധമില്ലാത്ത ഒരു വൃദ്ധനെ തല്ലിക്കൊല്ലാവുന്ന വിധം വർഗീയഭീകരരെ അഴിച്ചുവിട്ടിരിക്കുന്ന രാജ്യത്ത് ആരും സുരക്ഷിതരല്ല! ഈ രാജ്യത്ത് ജനാധിപത്യവാദം മുൻകൈ നേടുന്നതിലൂടെ മാത്രമേ ഓരോ മനുഷ്യരും സുരക്ഷിതരാവൂ. ആർ.എസ്.എസ് മേധാവിത്വം മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും ആക്ടിവിസ്റ്റുകൾക്കും മാത്രമല്ല അപകടകരമാവുന്നത്. അഴിച്ചുവിട്ടിരിക്കുന്ന വേട്ടപ്പട്ടികൾ അവർക്ക് ആവുന്ന എല്ലാവരുടെയുംമേൽ ചാടിവീഴും. ദുർബലരായ ആരും അതിന് ഇരയാവാമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

Summary: MA Baby responds on differently-abled elderly man beaten to death 'on suspicion of being Muslim' in MP's Neemuch

TAGS :

Next Story