കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഭിന്നശേഷിക്കാരൻ മരിച്ചു, 10 പേര്‍ക്ക് പരിക്ക്
തമിഴ്നാട് സ്വദേശി പരശുറാം ആണ് മരിച്ചത്

കൊല്ലം: ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരൻ മരിച്ചു. ഇന്നലെ രാത്രി കൊല്ലം ജോനകപ്പുറത്തായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി പരശുറാം ആണ് മരിച്ചത്.
ഹാര്‍ബറിനു സമീപത്ത് കിടന്നുറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഇവരുടെ ശരീരത്തിലൂടെ ബൈക്ക് കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് കൊടമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്ക് ഓടിച്ച പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്.
Summary: Differently-abled man dies after his bike rammed into sleeping people in Kollam
Next Story
Adjust Story Font
16