ദിലീപിനെതിരായ വധഗൂഢാലോചനാ കേസ്; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ
ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്നു മാസം കൂടി സമയം വേണമെന്നാണ് ആവശ്യം. ഏപ്രിൽ 15ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദേശം.
സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ പുതിയ വിവരങ്ങൾ ലഭിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടരന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Next Story
Adjust Story Font
16