'ജുഡീഷ്യൽ ഓഫീസർമാരെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നു'; തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്ന് ദിലീപ്
'കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല'
കൊച്ചി: തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. ജുഡീഷ്യൽ ഓഫീസർമാരെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടക്കുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല. കോടതിക്ക് വീഡിയോ പരിശോധിക്കാം. അതിനുള്ള അധികാരം കോടതിക്കുണ്ട്. മുന്ന് വർഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു ആരോപണവുമായി മുന്നോട്ട് വരുന്നത്. ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ തുടരന്വേഷണം നീട്ടണമെന്ന ഹരജിയിൽ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു. സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു.
Adjust Story Font
16