Quantcast

നടിയെ ആക്രമിച്ച കേസ് വാർത്തകളിൽ നിറഞ്ഞിരിക്കേ ഉത്സവത്തിൽ പങ്കെടുത്ത് നടൻ ദിലീപ്

കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ രഥ ഘോഷയാത്രയിൽ ദിലീപായിരുന്നു മുഖ്യാതിഥി

MediaOne Logo

Web Desk

  • Published:

    16 Jan 2022 5:55 PM

നടിയെ ആക്രമിച്ച കേസ് വാർത്തകളിൽ നിറഞ്ഞിരിക്കേ ഉത്സവത്തിൽ പങ്കെടുത്ത് നടൻ ദിലീപ്
X

നടിയെ ആക്രമിച്ച കേസ് വിണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കേ സിനിമാ നടൻ ദിലീപ് കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ആഘോഷത്തോടനുബന്ധിച്ച് രഥ ഘോഷയാത്രയിൽ പങ്കെടുക്കാനാണ് നടൻ എത്തിയത്. ദിലീപായിരുന്ന പരിപാടിയുടെ മുഖ്യാതിഥി. ക്ഷേത്രത്തിലെത്തിയ ദിലീപിനെ കെ.കെ കർണന്റെയും ബിജു കർണന്റെയും നേതൃത്വത്തിൽ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു.

ക്ഷേത്രത്തിൽ ദിലീപ് ദർശനം നടത്തിയതിന് ശേഷമാണ് രഥ ഘോഷയാത്ര നടന്നത്. ദിലീപിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റും രഥം വലിച്ചു. നിരവധി ഭക്ത ജനങ്ങളും രഥ ഘോഷയാത്രിയിൽ അണിനിരന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.




Film actor Dileep visited the Sree Sankaranarayana temple in Cheranalloor, Koovapady, when the case of attacking the actress was in the news again.



TAGS :

Next Story