Quantcast

മാധ്യമ വിചാരണ നിര്‍ത്തി വെക്കണമെന്ന ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ഹരജി

MediaOne Logo

Web Desk

  • Published:

    6 April 2022 2:39 AM GMT

മാധ്യമ വിചാരണ നിര്‍ത്തി വെക്കണമെന്ന ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
X

കൊച്ചി: നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ വധഗൂഢാലചനകേസും നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും ആരംഭിച്ചതിന് പിന്നാലെയായിരുന്നു ദിലീപ് ഹൈക്കോടതിയിൽ മാധ്യമവാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്. മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നായിരുന്നു ദിലീപ് ഹരജിയിൽ ആരോപിച്ചത്.

ഈ കേസിലെ വിചാരണ അട്ടിമറിക്കാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. വിചാരണ കോടതിയിൽ നടപടികൾ പൂർത്തിയാകുന്നത് വരെ വാർത്തകൾ നൽകുന്നത് നിർത്തിവെക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവുള്ളതാണ്.ഇത് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഹരജി.എന്നാൽ ദിലീപിന്റെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

മാധ്യമവിചാരണനടക്കുന്നുണ്ടോ എന്നറിയാൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടർ ടിവിക്കെതിരെയും ചാനൽ എംഡി നികേഷ് കുമാറിനെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കും.


TAGS :

Next Story