Quantcast

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കേസിൽ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120 ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്.

MediaOne Logo

Web Desk

  • Published:

    21 Jan 2022 5:02 AM GMT

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
X

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അവധി ദിവസമായ നാളെ പ്രത്യേക സിറ്റിങ് നടത്തിയാണ് കേസിൽ വാദം കേൾക്കുന്നത്. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല പക്ഷെ വാദത്തിന് കൂടുതൽ സമയമെടുക്കും എന്നതുകൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കോടതി വ്യക്തി. ദിലീപ് അടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യേപക്ഷയാണ് കോടതി പരിഗണിക്കുന്നത്.

കേസിൽ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120 ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു ചെങ്ങമനാട് എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഭീഷണി കേസ് പൊലീസിന്റെ കള്ളക്കഥ ആണെന്നും ഹരജിയിൽ പറയുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതടക്കം ദിലീപിന്റെ ഇടപെടലാണെന്ന ഗുരുതര ആരോപണമുന്നയിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.


TAGS :

Next Story