മാധ്യമ വിചാരണക്കെതിരെ ദിലീപിന്‍റെ ഹരജി; രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സർക്കാർ സമർപ്പിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്‍റെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ കോടതി ഡി.ജി.പി ക്ക് നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എം.വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്‍റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി കഴിഞ്ഞദിവസം ഹരജി പരിഗണിക്കവെ സൂചിപ്പിച്ചിരുന്നു. ദിലീപിൻ്റെ ഹരജിയെ എതിർത്ത് അതിജീവിതയായ നടി കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
കേസന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ധാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്‍റെ ഹരജിയിലെ ആവശ്യം.
Adjust Story Font
16