Quantcast

വയനാട് ജില്ലയിലെ ഷെൽട്ടർ ഹോമുകൾക്ക് താഴിട്ട് മാനന്തവാടി രൂപത

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ രൂപത മുട്ടിലിൽ പ്രർത്തിക്കുന്ന അവസാന അനാഥാലയവും അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ്

MediaOne Logo

Web Desk

  • Published:

    6 July 2021 2:26 AM GMT

വയനാട് ജില്ലയിലെ ഷെൽട്ടർ ഹോമുകൾക്ക് താഴിട്ട് മാനന്തവാടി രൂപത
X

വയനാട് ജില്ലയിലെ ഷെൽട്ടർ ഹോമുകൾക്ക് താഴിട്ട് മാനന്തവാടി രൂപത. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ രൂപത മുട്ടിലിൽ പ്രർത്തിക്കുന്ന അവസാന അനാഥാലയവും അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ്.

പലതരം പീഡനാനുഭവങ്ങളിലൂടെ കടന്നുവന്ന അഞ്ച് വയസ് മുതൽ 18 വയസു വരെയുള്ള പെൺകുട്ടികളായിരുന്നു ജീവൻജ്യോതിയെന്ന ഈ അനാഥാലയത്തിലെ അന്തേവാസികൾ. വർഷങ്ങളായി നിരാലംബരും നിസ്സഹായരുമായ നിരവധി കുരുന്നുകളുടെ അവസാന ആശ്രയമായിരുന്ന ഈ സ്ഥാപനം അടച്ചുപൂട്ടുകയാണെന്ന വിവരം ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്.

മാനന്തവാടി രൂപതയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സമാന സ്വഭാവത്തിലുള്ള മൂന്ന് സ്ഥാപനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രവർത്തനം അവസാനിപ്പിച്ചു. രൂപതയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുള്ള കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, പൊതു നന്മ ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ സാമ്പത്തിക ലാഭം മുന്നിൽ കണ്ട് പ്രവർത്തിക്കുകയാണെന്ന തരത്തിൽ അടച്ചുപൂട്ടൽ നീക്കത്തിനെതിരെ ജനങ്ങളിൽ പ്രതിഷേധവും ശക്തമാണ്.

TAGS :

Next Story