നെല്ല് സംഭരണ തുക നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുണ്ടെന്ന് പാലക്കാട് രൂപത
ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വരുമ്പോൾ സഭ കർഷകർക്കൊപ്പം നിൽക്കുമന്ന് ഫാദർ ജോബി കാച്ചപ്പിള്ളി പറഞ്ഞു
പാലക്കാട്: നെല്ല് സംഭരണ തുക നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുണ്ടെന്ന് പാലക്കാട് രൂപത. കർഷകർക്ക് മാന്യമായ രീതിയിൽ സംഭരണ തുക നൽകാൻ തയ്യാറാകണം. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വരുമ്പോൾ സഭ കർഷകർക്കൊപ്പം നിൽക്കും. ചെയ്യുന്ന സേവനത്തിന് പ്രതിഫലം കിട്ടിയില്ലെങ്കിൽ ആരായാലും പ്രതികരിക്കുമെന്നും ഫാദർ ജോബി കാച്ചപ്പിള്ളി പറഞ്ഞു.
സിവിൽ സപ്ലൈസ് നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും വളരെ വൈകിയാണ് അതിന്റെ പണം കർഷർക്ക് ലഭിക്കുന്നത്. കർഷകരുടെ വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പോലെയാണ്. അവർക്ക അനുകൂലമായി നിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെയും നമുക്ക് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണിത്. ന്യായമായ ആവശ്യങ്ങൾ ഹനിക്കപ്പെടുമ്പോൾ സഭ കർഷകരുടെ കൂടെ തന്നെയാണ് നിൽക്കുക. ഇതിന് പ്രതിവിധിയുണ്ടാക്കൽ എല്ലാ ജനപ്രതിനിധികളുടെയും ഉത്തരവാദിത്തമാണെന്നും ഫാദർ ജോബി കാച്ചപ്പിള്ളി പറഞ്ഞു.
Adjust Story Font
16