ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് വിവാദത്തിൽ പുരാവസ്തു സാംസ്‌കാരിക ഡയറക്ടർ മധുസൂദനൻ നായരെ മാറ്റി
ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് വിവാദത്തിൽ പുരാവസ്തു സാംസ്‌കാരിക ഡയറക്ടർ മധുസൂദനൻ നായരെ മാറ്റി. മധുസൂദനൻ നായരാണ് നോട്ടീസ് തയ്യാറാക്കിയത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് പുറത്തിറക്കിയത്.
രാജഭരണക്കാലത്ത് ഉപയോഗിക്കുന്ന തമ്പുരാൻ, ഹിസ് ഹൈനസ്, രാജ്ഞി തുടങ്ങിയ വാക്കുകൾ ഈ നോട്ടീസിലുണ്ടായിരുന്നു. നോട്ടീസ് വിവാദമായ പശ്ചാത്തലത്തിൽ ഇന്നത്തെ പരിപാടിയിൽ രാജ കുടുംബത്തിന്റെ ഭാഗമായിട്ടുള്ള ആൾക്കാരാരും പങ്കെടുത്തിരുന്നില്ല. ഇതിന് ശേഷമാണിന്ന് ദേവസ്വം ബോർഡ് യോഗം ചേർന്നത്.
നോട്ടീസുലുണ്ടായിരുന്ന വാചകങ്ങൾ ബോർഡിന്റെ പ്രതിഛായയെ ബാധിച്ചു. ഇത് ബോർഡിന് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തിയ ബോർഡ് മധുസൂദനൻ നായരെ തൽസ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഈ തീരുമാനത്തിൽ മധുസൂധനൻ നായർക്ക് എതിർപ്പുണ്ടെന്നാണ് ഇപ്പോൾ ലഭ്യമാകുന്നവിവരം. അദ്ദേഹം ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്.
Adjust Story Font
16