ഗൂഢാലോചനക്കേസിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് സംവിധായകന്‍ വ്യാസന്‍ എടവനക്കാട്
കേസിൽ സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി കോടതി അനുവദിച്ചു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയടക്കം ശബ്ദം തിരിച്ചറിഞ്ഞെന്ന് വ്യാസന്‍ മൊഴി നല്‍കി.
ഏതൊക്കെ ശബ്ദമാണ് കേള്‍പ്പിച്ചതെന്ന് വ്യക്തമല്ല. ദലീപിന്റേയും മറ്റു പ്രതികളുടേയും ചോദ്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വ്യാസന്‍ ഇടവനക്കാടിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ലഭിച്ചതായി എ.ഡി ജി.പി ശ്രീജിത്ത് പറഞ്ഞു.
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തിയായിരുന്നു അന്വേഷണ സംഘം ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തത്. മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു. എന്നാൽ കേസിൽ സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി കോടതി അനുവദിച്ചു.
പത്തുലക്ഷം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റിയെന്നും, സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കേസിൽ കുടുക്കാൻ ശ്രമിച്ചത് എന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാൽ സിനിമയിൽനിന്ന് താനാണ് പിന്മാറിയത് എന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയെ ശരിവെക്കുന്നതായിരുന്നു സംവിധായകൻ റാഫിയുടെ മൊഴി. ബാലചന്ദ്രകുമാറാണ് സിനിമയിൽനിന്ന് പിന്മാറിയ വിവരം തന്നെ വിളിച്ച് അറിയിച്ചതെന്നായിരുന്നു റാഫി വ്യക്തമാക്കിയത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ആകും ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കുക.
Adjust Story Font
16