തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു
കെ റെയിൽ ജീവനക്കാരിയായ നിഷയാണ് മരിച്ചത്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറി ഭിന്നശേഷിക്കാരിക്ക് ദാരുണാന്ത്യം. കെ റെയിൽ ജീവനക്കാരി നിഷ(39)യാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ പെട്ടത്. തിരുവനന്തപുരം വിമൻസ് കോളജിന് മുന്നിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന അപകടത്തെത്തുടർന്ന് നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മ്യൂസിയം പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
Next Story
Adjust Story Font
16