കുർബാന ഏകീകരണം; സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം
പുതിയ രീതി അടിച്ചേല്പിക്കാൻ അനുവദിക്കില്ലെന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ യോഗം തീരുമാനിച്ചു
കുർബാന ഏകീകരണത്തില്‍ സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം. പുതിയ രീതി അടിച്ചേല്പിക്കാൻ അനുവദിക്കില്ലെന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ യോഗം തീരുമാനിച്ചു. എന്തു വില കൊടുത്തും കുർബാന ഏകീകരണം നടപ്പിലാക്കുമെന്ന് മറുവിഭാഗവും വ്യക്തമാക്കി.
എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും കുര്‍ബാന ഏകീകരണത്തിന് എതിരാണ്. അഞ്ചോളം രൂപതകളിൽ നിന്നുള്ള ചില വൈദികരും വിശ്വാസികളും ഇവർക്കൊപ്പമുണ്ട്. സിനഡ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാളിന് വീണ്ടും നിവേദനം നല്‍കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികള്‍. കുര്‍ബാന ഏകീകരണം ഏകപക്ഷീയമായി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഏകീകരിച്ച കുർബാന രീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സഭാ സംരക്ഷണ സമിതിയും രംഗത്തുവന്നു.കുര്‍ബാന ഏകീകരണത്തിനെതിരെ രംഗത്ത് വന്ന വൈദികരെ സംരക്ഷിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻറണി കരിയിലിനെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഏകീകരിച്ച കുര്‍ബാന രീതി നവംബര്‍ 28 ന് ആരംഭിക്കാനാണ് തീരുമാനം. ഇതുപ്രകാരം എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കർദിനാൾ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുമെന്ന് സീറോ മലബാര്‍ സഭ നേതൃത്വം അറിയിച്ചു.
Disagreement in the Syro-Malabar Church over the unification of the Qurbana is sharp. A meeting of a group of believers in the Archdiocese of Ernakulam-Angamaly decided that the new system would not be allowed to be imposed.
Adjust Story Font
16