Quantcast

പി.വി. അന്‍വറിന്‍റെ മുന്നണി പ്രവേശനത്തില്‍ യുഡിഎഫിൽ ഭിന്നാഭിപ്രായം; ഉടന്‍ വേണ്ടെന്ന് ആര്‍എസ്‍പി

അറസ്റ്റില്‍ അന്‍വറിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-01-06 07:36:46.0

Published:

6 Jan 2025 7:24 AM GMT

pv anwar mla
X

തിരുവനന്തപുരം: അറസ്റ്റിൽ പി.വി അൻവറിനൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമ്പോഴും മുന്നണി പ്രവേശനത്തിൽ യുഡിഎഫിൽ ഭിന്നാഭിപ്രായം. ലീഗിന് പാതി മനസ് ഉണ്ടെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗവും ആർഎസ്പിയും വേഗത്തിൽ തീരുമാനം വേണ്ടതില്ലെന്ന നിലപാടിലാണ്.

പൊലീസ് നടപടിയിൽ അൻവറിനൊപ്പം കട്ടയ്ക്ക് നിൽക്കുകയാണ് യുഡിഎഫ്. എന്നാൽ അൻവറിനെ മുന്നണിക്കകത്ത് പിടിച്ച് ഇരുത്തണമോയെന്ന് ചോദിച്ചാൽ ഘടകകക്ഷികൾ തമ്മിൽ മാത്രമല്ല. പാർട്ടികൾക്ക് ഉള്ളിൽ തന്നെ നിലപാടുകൾ പലവിധമാണ്. കോൺഗ്രസിൽ രമേശ് ചെന്നിത്തല അടക്കമുള്ളവർ അൻവറിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ സമയം ആയിട്ടില്ലെന്ന നിലപാടും കോൺഗ്രസിൽ ശക്തം.

അനൗദ്യോഗിക ആശയ വിനിമയങ്ങൾ നടന്നുവെന്ന് ലീഗ് നേതൃത്വം നൽകുന്ന സൂചന.അടുത്ത യുഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കാനും ആലോചനയുണ്ട്. പിണറായി വിജയൻ വിരുദ്ധത മാത്രം മുന്നിൽ വെച്ച് അൻവറിനെ മുന്നണിയിൽ എടുക്കരുതെന്നാണ് ആർഎസ്പി വാദം. അൻവറിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ അനുകൂല നിലപാടാണ് സിഎംപിക്ക് ഉള്ളത്.



TAGS :

Next Story