Quantcast

മന്ത്രി വി.അബ്ദുറഹ്മാനുമായുള്ള അഭിപ്രായഭിന്നത; ടി.കെ ഹംസ രാജിവെച്ചേക്കും

ടി.കെ.ഹംസക്കെതിരെ പരാമർശമുള്ള മന്ത്രിതല യോഗത്തിന്റെ മിനുട്സ് പുറത്ത്

MediaOne Logo

Web Desk

  • Published:

    31 July 2023 6:35 AM

മന്ത്രി വി.അബ്ദുറഹ്മാനുമായുള്ള അഭിപ്രായഭിന്നത; ടി.കെ ഹംസ രാജിവെച്ചേക്കും
X

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ടി.കെ ഹംസ രാജിവെച്ചേക്കും. മന്ത്രി വി.അബ്ദുറഹ്മാനുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ചെയർമാന്‍ സ്ഥാനത്ത് ഒന്നരവർഷം കാലാവധി ബാക്കിനില്‍ക്കെയാണ് രാജി.

തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്നു പരാമർശമുള്ള മിനുട്സ് പുറത്തുവന്നു. തുടർച്ചയായ മന്ത്രിതല യോഗത്തില്‍ ചെയർമാന്‍ പങ്കെടുക്കാത്തത് സർക്കാർ ​ഗൗരവത്തോടെ കാണുന്നുവെന്ന് മിനുട്സിൽ മന്ത്രി വി.അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നു. വഖഫ് ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കാന്‍ കഴിയില്ലെന്നത് വെളിവാകുകയാണെന്നും മിനുട്സിൽ പരാർമശമുണ്ട്. മെയ് 24ന് വഖഫ് മന്ത്രിയുടെ ചേംബറില്‍ ചേർന്ന് അവലോകന യോഗത്തിന്റേതാണ് മിനുട്സ്.


TAGS :

Next Story