ഗതാഗത മന്ത്രിയുമായി അഭിപ്രായ വ്യത്യാസം; കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ അവധിയിൽ പ്രവേശിച്ചു
ഈ മാസം 17 വരെയാണ് അവധിയിൽ പ്രവേശിച്ചത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഈ മാസം 17 വരെയാണ് അവധിയിൽ പ്രവേശിച്ചത്. ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി,കെ.എസ്.ആർ.ടി.സി സി എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ബിജു പ്രഭാകറിന്റെ ആവശ്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
ആർജിത അവധിയിലാണ് അദ്ദേഹം പ്രവേശിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കാണ് അവധി അയച്ചത്. മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ഓഫീസിലും പകർപ്പ് അയച്ചു. ഒഴിച്ചു കൂടാനാവാത്ത വ്യക്തിപരമായ കാരണം എന്ന് വിശദീകരണം. സർക്കാർ പണം അനുവദിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂലൈയിലും കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനമൊഴിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അടുത്ത വർഷമാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.
Adjust Story Font
16