വിവരാവകാശ പ്രവർത്തകൻ ഷിജു ചുനക്കരെയ കാണാതായിട്ട് 10 ദിവസം: ദുരൂഹതയെന്ന് കുടുംബം
ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ
തൃശൂർ കൊരട്ടിയിൽ വിവരാവകാശ പ്രവർത്തകൻ ഷിജു ചുനക്കരയുടെ (36) തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. അനധികൃത ഭൂമി ഇടപാട്, പാടം നികത്തൽ തുടങ്ങിയ വിഷയങ്ങളിൽ വിവരാവകാശ രേഖകൾ ഷിജു ശേഖരിച്ചിരുന്നു. ഡിസംബർ 31 മുതലാണ് ഷിജുവിനെ കാണാതായത്. 10 ദിവസമായിട്ടും ഷിജുവിനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
ഷിജു മാറി നിൽക്കുന്നതായി വരുത്തിതീർക്കാൻ പൊലിസ് ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. ചാലക്കുടിയിലെ കെ.പി.എം.എസ് പ്രവർത്തകൻ കൂടിയാണ് കാണാതായ ഷിജു. കൂലിപ്പണിക്കാരനായ ഷിജു വീടിന്റെ കോൺഗ്രീറ്റ് ജോലിയുമായി ബന്ധപ്പെട്ട് അങ്കമാലി മൂക്കന്നൂരിൽ പോയിരുന്നു. അന്ന് രാത്രി മുതൽ ഷിജുവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയാറായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
Next Story
Adjust Story Font
16