കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലം, മുന്നൊരുക്കമില്ലാത്തത് തോൽവിയിലേക്ക് നയിച്ചു: വി.ഡി സതീശൻ
തോൽവി യാഥാർഥ്യമാണ്. കാരണം മനസിലാക്കി നയപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് വീണ്ടും തിരിച്ചു വരും
പാർട്ടിയിൽ മുന്നൊരുക്കം നടത്താത്തതും തയ്യാറെടുപ്പില്ലാതിരുന്നതും തോൽവിയിലേക്ക് നയിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നു. അതിന്റെ കാരണം മനസിലാക്കി തിരുത്തുമെന്നും സതീശൻ പറഞ്ഞു.
രാഹുൽ ഗാന്ധി മാറി നിന്നിട്ടില്ല. കോൺഗ്രസ് തൊറ്റപ്പോൾ പഞ്ചാബിൽ ജയിച്ചത് ആം ആദ്മി. തോൽവി യാഥാർഥ്യമാണ്. കാരണം മനസിലാക്കി നയപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് വീണ്ടും തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി പുനഃ സംഘടന കഴിഞ്ഞ ആഴ്ച ഡ്രാഫ്റ്റ് ലിസ്റ്റ് തയ്യാറായി. മാർച്ച് 31 കഴിഞ്ഞാൽ പുസംഘടനാ തെരെഞ്ഞെടുപ്പ് നടത്തുമെന്നും പുനഃസംഘടന കഴിഞ്ഞ ആഴ്ച ഡ്രാഫ്റ്റ് ലിസ്റ്റ് തയ്യാറായി. തിരക്കുകൾ കാരണം ചർച്ചകൾ മുന്നോട്ട് പോകുന്നില്ലെന്നും ഒറ്റക്കെട്ടായി എല്ലാവരെയും ഏകോപിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ വിധി വിനയത്തോടെ സ്വീകരിക്കുകയാണെന്നാണ് രാഹുൽഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് പ്രവർത്തകരോടും വളന്റിയർമാരോടും അവർ നടത്തിയ കഠിനാധ്വാനത്തിനും സമർപ്പണത്തിനും എന്റെ നന്ദി രേഖപ്പെടുത്തുകയാണെന്നും ഇതിൽനിന്ന് നമ്മൾ പാഠം പഠിക്കുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Adjust Story Font
16