Quantcast

പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി പ്രാബല്യത്തിൽ; ഇനി പാർട്ടിയുടെ പ്രാഥമികാം​ഗത്വം മാത്രം

പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു

MediaOne Logo

Web Desk

  • Updated:

    28 Aug 2024 12:27 PM

Published:

28 Aug 2024 12:19 PM

Action against PK Sasi
X

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടിയുടെ അച്ചടക്ക നടപടി പ്രാബല്യത്തിൽ. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തീരുമാനം ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും ശശിക്ക് നഷ്ടമാവും. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാർട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ പോഷകസംഘടനയായ സി.ഐ.ടി.യുവിൻ്റെ ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

സഹകരണ സ്ഥപനങ്ങളിലെ അനധകൃത നിയമനം, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നിവയാണ് നടപടിക്ക് കാരണം. സാമ്പത്തിക തിരിമറിയും നിയമനത്തില്‍ സ്വജനപക്ഷപാതവും കാണിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് പി.കെ ശശിയെ പാർട്ടിയുടെ മുഴുവന്‍ കമ്മിറ്റികളിൽനിന്നും ഒഴിവാക്കിയിരുന്നു.

TAGS :

Next Story