Quantcast

പരാതി നൽകാനെത്തിയ സഹോദരങ്ങളെ മർദിച്ച സംഭവം: പൊലീസുകാരെ തീവ്ര പരിശീലനത്തിന് അയയ്ക്കും

കോഴിക്കോട് പന്നിയങ്കര എസ്‌ഐ സുഭാഷിനും സീനിയർ സിവിൽ പൊലീസ് ഓഫിസർ പത്മരാജനുമെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    24 Oct 2024 3:37 PM GMT

Disciplinary action against policemen in Kozhikode Panniyankara station for beating brothers who came to file a complaint,
X

കോഴിക്കോട്: പരാതി നല്‍കാനെത്തിയ സഹോദരങ്ങളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. കോഴിക്കോട് പന്നിയങ്കര എസ്‍ഐ സുഭാഷിനും സീനിയർ സിവിൽ പൊലീസ് ഓഫിസർ പത്മരാജനുമെതിരെയാണു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇരുവരെയും എആര്‍ ക്യാംപില്‍ തീവ്രപരിശീലനത്തിന് അയയ്ക്കും.

സഹോദരങ്ങളായ മുഫീദിനെയും മുസ്തഫയെയുമാണ് മർദിച്ചത്. ഫറോക്ക് അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണു നടപടി.

Updating...

TAGS :

Next Story