തൃശൂർ ഡിസിസി പ്രസിഡൻ്റിനെ തീരുമാനിക്കാൻ ചർച്ച; ജോസഫ് ടാജറ്റും അനിൽ അക്കരയും പരിഗണനയിൽ
കയ്യാങ്കളിയെ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് കെ. മുരളീധരൻ ആവശ്യമുന്നയിച്ചു
ന്യൂഡൽഹി: തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയിൽ ചർച്ച നടക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അനിൽ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ച. കയ്യാങ്കളിയെ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് കെ. മുരളീധരനും ആവശ്യമുന്നയിച്ചു. 6 മാസത്തിലേറെയായി തൃശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ല.
Next Story
Adjust Story Font
16