Quantcast

ഹലാൽ വിഷയത്തിലെ ചർച്ചകൾ അനാവശ്യം -സ്പീക്കർ എം ബി രാജേഷ്

1857നു ശേഷം സ്വതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു മലബാർ കലാപമെന്നും മലബാർ കലാപത്തിൽ ഇടക്ക് വർഗീയതയുടെ വഴിപിരിയൽ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ

MediaOne Logo

Web Desk

  • Updated:

    2021-11-28 06:15:00.0

Published:

28 Nov 2021 5:38 AM GMT

ഹലാൽ വിഷയത്തിലെ ചർച്ചകൾ അനാവശ്യം -സ്പീക്കർ എം ബി രാജേഷ്
X

കേരളത്തിൽ നടക്കുന്ന ഹലാൽ വിഷയത്തിലെ ചർച്ചകൾ അനാവശ്യമാണെന്നും ആ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് തന്നെ ശരിയല്ലെന്നും സ്പീക്കർ എം ബി രാജേഷ്. സമൂഹത്തിൽ വിഭാഗീയത വളർത്താൻ മാത്രമേ ഇതുപകരിക്കൂവെന്നും സ്പീക്കർ പറഞ്ഞു. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ അക്കാഡമിക് കോൺഫറൻസ് സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

1857നു ശേഷം സ്വതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു മലബാർ കലാപമെന്നും മലബാർ കലാപത്തിൽ ഇടക്ക് വർഗീയതയുടെ വഴിപിരിയൽ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

TAGS :

Next Story