Quantcast

മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ തെലുങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച

സാങ്കേതികം, ഫാര്‍മസ്യൂട്ടിക്കല്‍, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമം നടത്തും

MediaOne Logo

Web Desk

  • Updated:

    2022-01-07 07:50:24.0

Published:

7 Jan 2022 7:38 AM GMT

മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ തെലുങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച
X

കേരളത്തിലേക്ക് വ്യവസായികളെ നിക്ഷേപത്തിനായി ക്ഷണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം തെലുങ്കാനയില്‍ ചര്‍ച്ച നടത്തും. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലാണ് ചര്‍ച്ച.

ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. സാങ്കേതികം, ഫാര്‍മസ്യൂട്ടിക്കല്‍, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമം നടത്തും. തെലുങ്കാനയില് നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാറിൻറെ ശ്രമം.

കേരളത്തില്‍ നിന്നും കിറ്റക്സ് തെലുങ്കാനയില്‍ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലുങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.


TAGS :

Next Story