Quantcast

അർജുന്റെ കുടുംബവും മനാഫും തമ്മിലെ തർക്കം ഒത്തുതീർന്നു

തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    5 Oct 2024 3:40 PM

Published:

5 Oct 2024 3:33 PM

The dispute between Arjuns family and Manaf is settled
X

കോഴിക്കോട്: അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തത്. മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൽ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തിൽനിന്ന് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു.

തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോൾ എല്ലാം സംസാരിച്ച് തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായതെന്ന് ജിതിൻ പറഞ്ഞു.

TAGS :

Next Story