Quantcast

മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തു; ബാറിലെത്തിയ വ്യക്തിക്ക് നേരെ 13 ഗ്ലാസുകൾ വലിച്ചെറിഞ്ഞ് ജീവനക്കാരൻ

എംസി റോഡിൽ വെമ്പള്ളി ജങ്ഷനു സമീപം പ്രവർത്തനമാരംഭിച്ച ബാറിലാണ് സംഘർഷമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    19 Feb 2025 12:35 PM

Published:

19 Feb 2025 12:20 PM

Dispute in bar Kottayam
X

കോട്ടയം: മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ അക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ. എംസി റോഡിൽ വെമ്പള്ളി ജങ്ഷനു സമീപം പ്രവർത്തനമാരംഭിച്ച ബാറിലാണ് സംഘർഷമുണ്ടായത്. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെ ആണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുതിയ ബാർ ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് സംഘർഷമുണ്ടായത്. ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചത്. തുടർച്ചയായി 13 ഗ്ലാസുകളാണ് ബിജു ബാറിലെത്തിയ വ്യക്തിയുടെ തലക്ക് നേരെ വലിച്ചെറിഞ്ഞത്. ബാറിലുണ്ടായിരുന്ന മറ്റുള്ളവർക്കും ഗ്ലാസ് കൊണ്ടുള്ള ഏറ് കൊണ്ടിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ബാറിലെത്തിയ ആളുകൾ ഇറങ്ങിയോടുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം.

TAGS :

Next Story