Quantcast

ഐഎന്‍എല്ലില്‍ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയും

സെപ്തംബർ അഞ്ചിന് ഉണ്ടാക്കിയ ധാരണകൾ ലംഘിച്ച് കാസിം ഇരിക്കൂർ പക്ഷം അംഗത്വ വിതരണം നടത്തുകയാണെന്ന് വഹാബ് പക്ഷം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    8 Sep 2021 3:03 PM GMT

ഐഎന്‍എല്ലില്‍ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയും
X

ഐഎൻഎൽ തൃശൂർ ജില്ലാ പ്രവർത്തക കൺവൻഷൻ തുടങ്ങും മുൻപ് കാസിം ഇരിക്കൂർ പക്ഷവും അബ്‌ദുല്‍ വഹാബ് പക്ഷവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. സെപ്തംബർ അഞ്ചിന് ഉണ്ടാക്കിയ ധാരണകൾ ലംഘിച്ച് കാസിം ഇരിക്കൂർ പക്ഷം അംഗത്വ വിതരണം നടത്തുകയാണെന്ന് വഹാബ് പക്ഷം ആരോപിച്ചു. എതിർപ്പുമായി വന്ന പ്രവർത്തകരെ പുറത്തുനിർത്തിയാണ് കൺവെൻഷൻ നടത്തിയത്.

തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ച് കാസിം ഇരിക്കൂരിനൊപ്പം നിൽക്കുന്ന നേതാക്കളും പ്രവർത്തകരും രഹസ്യമായി കൺവെൻഷനും അംഗത്വ വിതരണവും നടത്തിയെന്നാണ് വഹാബ് പക്ഷം ആരോപിക്കുന്നത്. ഓരോ ജില്ലകളിലും സംഘടന പിടിച്ചെടുത്ത് സംസ്ഥാന തലത്തിൽ അപ്രമാദിത്വം ഉറപ്പിക്കാനാണെന്നും ആരോപണമുന്നയിച്ചു. എന്നാൽ ഐഎൻഎല്ലിൽ വിഭാഗീയ പ്രശ്നങ്ങൾ ഇല്ലെന്നും പുറത്ത് ബഹളമുണ്ടാക്കിയവർ ആരാണെന്ന് അറിയില്ലെന്നും കാസിം ഇരിക്കൂർ പ്രതികരിച്ചു.

കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ പാർട്ടിയിൽ സമവായമായെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന സംഭവ വികസങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്.

TAGS :

Next Story