Quantcast

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; ആറ് കൗൺസിലർമാർ രാജിസന്നദ്ധത അറിയിച്ചു

ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തർക്കം

MediaOne Logo

Web Desk

  • Updated:

    26 Jan 2025 4:21 PM

Published:

26 Jan 2025 7:00 AM

Problem of plenty for BJP as former MLAs and mayors eye city unit president posts
X

പാലക്കാട്: ബിജെപിയിൽ പൊട്ടിത്തെറി. ദേശീയ കൗൺസിൽ അംഗം ശിവരാജൻ ഉൾപ്പെടെ ആറ് നഗരസഭാ കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തർക്കം. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം .

പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിമത വിഭാഗം പ്രത്യേകം യോഗം ചേർന്നതായാണ് വിവരം.

TAGS :

Next Story