Quantcast

അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഇടുക്കിയിൽ ഒരാൾ കൊല്ലപ്പെട്ടു

നിർമല സിറ്റി സ്വദേശി രാജു (47) ആണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    27 Nov 2022 2:37 AM

അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഇടുക്കിയിൽ ഒരാൾ കൊല്ലപ്പെട്ടു
X

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ഇരുവരും രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ്.

TAGS :

Next Story