ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ചങ്ങൻകുളങ്ങരയിൽ കൂട്ടത്തല്ല്
സംഘര്‍ഷത്തില്‍ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
കൊല്ലം: കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങരയിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു സംഘർഷം. പുലിത്തിട ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെ തന്നെ അഭിപ്രായവ്യത്യാസമുണ്ട്.
ട്രസ്റ്റ് പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് ഇന്നലെ വീണ്ടും പ്രശ്നമുണ്ടായത്. കമ്പി വടികളും മരക്കഷ്ണങ്ങളുമായി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. സ്ത്രീകളും കുട്ടികളും നിൽക്കെയായിരുന്നു സംഘർഷം.
സംഘര്‍ഷത്തില്‍ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ പോലീസ് കേസെടുതിട്ടുണ്ട്.
Next Story
Adjust Story Font
16