രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ-മന്ത്രി മുഹമ്മദ് റിയാസ്
'രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ ശൈലിയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്.'
തിരുവനന്തപുരം: കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാഹുൽ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.
'രാജ്യത്തെ ഭരണഘടനാമൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാൻ കഴിയൂ. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ ശൈലിയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്.'
അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘ്പരിവാർ ഭരണത്തിനുകീഴിൽ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. ഈ വിഷയത്തിൽ പ്രതിഷേധമുയർത്താൻ രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Summary: Minister PA Mohammed Riyas said that the disqualification of Rahul Gandhi is an act of undeclared emergency
Adjust Story Font
16